ന്യൂഡല്‍ഹി: ഗാന്ധിജിയുടെ ചിത്രം മാറ്റി കറന്‍സി പുറത്തിറക്കുമെന്ന റിപ്പോര്‍ട്ട് തള്ളി റിസര്‍വ് ബാങ്ക്.ടഗോറിന്റെയും എ.പി.ജെ. അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന പ്രചരണം തെറ്റെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.കറന്‍സിയില്‍ ഗാന്ധി ചിത്രത്തിന് പുറമേ രവീന്ദ്രനാഥ് ടാഗോര്‍, മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം എന്നിവരെ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ നല്കിയെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍.ബി.ഐക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഗാന്ധി, ടാഗോര്‍, കലാം വാട്ടര്‍മാര്‍ക്കുകളുടെ രണ്ട് വ്യത്യസ്ത സാമ്ബിള്‍ സെറ്റുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ഡല്‍ഹി ഐ.ഐ.ടിയില്‍ അയച്ചെന്നുമാണ് റിപ്പോര്‍ട്ട്.