സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് രാധിക ദമ്പതികളുടെ ഏകമകനുമായ യു.അമര്‍ത്യ (14) ആണു മരിച്ചത്. പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമര്‍ത്യ. കുട്ടിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ ഗെയിം കളിയെന്നാണ് പുറത്ത് വരുന്ന വിവരം.
കുട്ടി ഒഴിവുസമയങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്നു സംശയിക്കുന്നെന്നും ബന്ധുക്കളും രക്ഷിതാക്കളും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും കസബ പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമേ വ്യക്തത വരൂ എന്നും പൊലീസ് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗെയിം വീണ്ടും വില്ലനായി എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായിരിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 3 =