തിരുവനന്തപുരം : അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തില്‍ വൻനാശം. പൂവാർ ഇ.എം.എസ്. കോളനി, കരുംകുളം കല്ലുമുക്ക്, കൊച്ചുതുറ, പള്ളം, അടിമലത്തുറ പ്രദേശങ്ങളിലെ ഇരുന്നൂറ് വീടുകളില്‍ വെള്ളംകയറി.തീരത്തുണ്ടായിരുന്ന 500-വള്ളങ്ങള്‍ക്ക് കേടുപാടുണ്ടായി. വള്ളങ്ങള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കുപറ്റി. വെള്ളംകയറിയ വീടുകളിലുള്ളവരെ സമീപത്തെ സ്കൂളുകളിലേക്കും കല്യാണമണ്ഡപങ്ങളിലേക്കും മാറ്റി.തീരത്തുണ്ടായിരുന്ന വള്ളങ്ങള്‍ക്കിടയില്‍പ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. പൊഴിയൂർ, കൊല്ലങ്കോട്, പൂവാർ, കരിങ്കുളം, പുതിയതുറ, അടിമലത്തുറ, പൂന്തുറ, വലിയതുറ, ശംഖുംമുഖം. കഠിനകുളം, അഞ്ചുതെങ്ങ്, പൂത്തുറ, തുമ്പ, പെരുമാതുറ, വർക്കല എന്നിവിടങ്ങളില്‍ തീരത്തുണ്ടായിരുന്ന വള്ളങ്ങള്‍ക്കാണ് കേടുപാടുകളുണ്ടായത്. എൻജിനുകള്‍, വലകള്‍, മറ്റുപകരണങ്ങളും ഒഴുകിപ്പോയി. കൂട്ടിയിടിച്ച വള്ളങ്ങളെ കരയിലേക്ക് അടുപ്പിക്കുന്നതിനിടയില്‍ മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തുമ്ബയില്‍ 100 മീറ്റർ വരെ തിരമാല അടിച്ചുകയറി.