ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ യെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.ഗ്രേഡ് എസ് ബാബുരാജാണ് മരിച്ചത്.അങ്കമാലി പുളിയനത്തെ വീടിനു സമീപമുള്ള മരത്തിലാണ് തൂങ്ങിമരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദീർഘകാലം ആലുവ റൂറല്‍ സ്പെഷല്‍ ബ്രാഞ്ചില്‍ സേവനമനുഷ്ഠിച്ച 49 കാരനായ ബാബുരാജ്, സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് രണ്ട് ദിവസം മുൻപാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയത്.