കോട്ടം : സാമൂഹിക പ്രവര്‍ത്തകയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയായ സുരജ എസ്.നായരെ(45) ആണ് ആലപ്പി ധന്‍ബാദ് എക്‌സ്പ്രസ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെ ജോളാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇന്ന് പുലര്‍ച്ചെ സഹയാത്രികര്‍ സുരജയുടെ മൃതദേഹം കണ്ടെത്തിയത്.