ബെംഗളൂരു: അമ്മ മരിച്ചതറിയാതെ മകന്‍ അമ്മയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ചു. മരണ വിവരം അറിയാതെയാണ് മകന്‍ മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.ബെംഗളൂരുവിലെ ആര്‍ടി നഗറിലാണ് 14കാരനായ മകന്‍ അമ്മയ്ക്കൊപ്പം താമസിച്ചത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും കുറഞ്ഞതാണ് മരണകാരണമായത്.
സംസാര വൈകല്യമുള്ള അന്നമ്മയുടെ (45) മരണം അറിയാതെയാണ് കുട്ടി മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. 26നാണ് ഇവര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അമ്മ പിണങ്ങി ഉറങ്ങുകയാണെന്നാണ് കുട്ടി കരുതിയത്.
ചൊവ്വാഴ്ച രാവിലെ അന്നമ്മയുടെ മൂക്കില്‍ നിന്നും ദ്രാവകം ഒഴുകുന്നത് കണ്ട് മകന്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെ ത്തി നടത്തിയ പരിശോധനയിലാണ് മരണവിവരമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.അന്നമ്മയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് വൃക്ക തകരാറിലായി മരിച്ചിരുന്നു. വീട്ടു ജോലിയായിരുന്നു അന്നമ്മയുടെ തൊഴില്‍.