പത്തനംതിട്ട: ഇഷ്ട ഭക്ഷണം തയാറാക്കി നല്‍കാത്തതില്‍ പ്രകോപിതനായി അമ്മ ഇരുന്ന മുറിക്ക് തീയിട്ട സംഭവത്തില്‍ മകൻ അറസ്റ്റില്‍.ആക്രമണത്തില്‍ അമ്മയ്‌ക്ക് സാരമായി പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. പത്തനംതിട്ട വാഴമുട്ടം സ്വദേശി ആന്റണി ജോസഫിന്റെയും ഓമനയുടെയും ഇളയ മകൻ ജുബിൻ ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ സ്ഥിരം വഴക്കുണ്ടാക്കിയിരുന്ന മകന്റെ പേരില്‍ പരാതി നല്‍കുന്നതിനായി അച്ഛൻ പോലീസ് സ്‌റ്റേഷനിലേക്ക് പോയ സമയത്തായിരുന്നു സംഭവം.ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഫ്‌ളാറ്റിലെത്തിയ ജുബിൻ മാതാപിതാക്കളോട് വഴക്കിട്ടു. പിന്നാലെ അച്ഛൻ ആന്റണി പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് പോയി. ഫ്‌ളാറ്റിനുള്ളില്‍ കയറിയ ജുബിൻ ഓമനയോട് ഭക്ഷണം ഉണ്ടാക്കി നല്‍കാൻ പറഞ്ഞു.ഇഷ്ടഭക്ഷണം പാചകെ ചെയ്ത് നല്‍കാത്തതില്‍ പ്രകോപിതനായി കിടപ്പ് മുറിക്ക് തീയിടുകയായിരുന്നു.സംഭവസമയത്ത് ഓമന മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മുറിക്കുള്ളിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും കത്തി നശിച്ചു. മുറിയില്‍ നിന്നും പുറത്തു കടന്ന ഓമന വെള്ളം ഒഴിച്ച് തീയണയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്.