വിഴിഞ്ഞം: മകനെ അപായപ്പെടുത്തിയതാണ്, നീതി ലഭിക്കണമെന്നും മൂന്നുപ്രതികളെയും പിടികൂടണമെന്നും കിരണിന്റെ പിതാവ് മധു പറഞ്ഞു.ഇന്നലെ തമിഴ്നാട് കുളച്ചല്‍ നിദ്രവിള ഇരയിമ്മന്‍തുറ കടല്‍ത്തീരത്തടിഞ്ഞ മൃതദേഹം കിരണിന്റേതെന്ന് തിരിച്ചറിഞ്ഞശേഷമാണ് മധു ഇക്കാര്യം പറഞ്ഞത്. മകന്‍ ഒരിക്കലും കടലില്‍ ചാടില്ലെന്നും മധു പറഞ്ഞു.ഡി.എന്‍.എ പരിശോധനാഫലം മൂന്ന് ദിവസത്തിനകം ലഭിക്കുമെന്നും അതിനുശേഷമേ ഉറപ്പുപറയാന്‍ പറ്റൂവെന്നും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷാജി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍സുഹൃത്തിനെ കാണാന്‍ കിരണ്‍ ബന്ധുക്കളായ രണ്ട് യുവാക്കള്‍ക്കൊപ്പം ആഴിമലയിലെത്തിയത്. അവിടെവച്ച് പെണ്‍സുഹൃത്തിന്റെ സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മര്‍ദ്ദിക്കുകയും ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്‌തശേഷമാണ് കിരണിനെ കാണാതായത്.