മദ്യലഹരിയില്‍ വൃദ്ധയായ അമ്മയെ മര്‍ദിച്ച് അവശയാക്കിയ മകന്‍ പിടിയില്‍. ആരക്കുഴ പണ്ടപ്പിള്ളി കരയില്‍ മാര്‍ക്കറ്റിന് സമീപം പൊട്ടന്‍മലയില്‍ വീട്ടില്‍ അനില്‍ രവി (35)യെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.മദ്യ ലഹരിയില്‍ ഇയാള്‍ ഗ്ലാസ് കൊണ്ട് അമ്മയുടെ മുഖത്ത് ഇടിച്ചതായി പൊലീസ് പറഞ്ഞു. അക്രമണത്തില്‍ അമ്മയുടെ പല്ല് തകര്‍ന്നു. സമാന രീതിയില്‍ മദ്യപിച്ച് അച്ഛനെ മര്‍ദിച്ചതിന് നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പൊലീസ് സംഘം പിടിക്കൂടിയത്.