കോഴിക്കോട് : ഭാരതീയ പാരമ്പര്യ സ്പോർട്സ് കളരിപയറ്റ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ കോഴിക്കോട് സിറ്റി പോലീസ് ക്ലബ്ബിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് പ്രകാശൻ ഗുരുക്കളുടെ അദ്യക്ഷതയിൽ നടന്നു. സംസ്ഥാന സെക്രട്ടറി ബഷീർ ഗുരുക്കൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ജില്ല സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.റോയി ജോൺ യോഗം ഉദ്ഘാനം ചെയ്യുകയും,സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും, മുതിർന്ന കളരി ഗുരുക്കൻമാരെ ആദരിക്കുകയും ചെയ്ത പരിപാടിയിൽ, ടെക്നിക്കൽ ചെയർമാൻ മുഹമ്മദ് ഗുരുക്കൾ, സംസ്ഥാന കമ്മിറ്റി കൺവീനർ സുധാകരൻ ഗുരുക്കൾ ആശംസ നേരുകയും, ചെയ്ത പരിപാടി പ്രകാശൻഗുരുക്കളുടെനന്ദിയോട് കൂടി അവസാനിക്കുകയും ചെയ്തു.