ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു )സംസ്ഥാന ഭാരവാഹികൾ ഓഗസ്റ്റ് 17ന് സെക്രട്ടറിയേറ്റ് നടയിൽ ഉപവസിക്കും. ലീവ് സറ ണ്ടർ, ശമ്പളപരിഷ്ക്കര ണ കുടിശിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വയനാട് ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലും ധർണ്ണകൾ സംഘടിപ്പിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് എസ് സുരേഷ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ് കെ ജയകുമാർ സമാപന സന്ദേശം നൽകും. എൻ ടി യു സംസ്ഥാന പ്രസിഡന്റ് പി എസ് ഗോപകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.