പറവൂര്‍: പതിനൊന്നുകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ രണ്ടാനമ്മ ചെറിയപല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കല്‍ രമ്യയെ (38) റിമാന്‍ഡ് ചെയ്തു.അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ രമ്യക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ബുധനാഴ്ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.കോടതിയില്‍ വീണ്ടും ഹാജരായപ്പോഴാണ് റിമാന്‍ഡ് ചെയ്തത്. ചിറ്റാറ്റുകര പഞ്ചായത്തിലെ ആശ വര്‍ക്കറാണ്. ഇവരുടെ ഭര്‍ത്താവിെന്റ ആദ്യ ഭാര്യയിലെ ഇളയ കുട്ടിയെയാണ് ഉപദ്രവിച്ചത്. ശരീരത്തില്‍ മര്‍ദിച്ച പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.