മലപ്പുറം: കൊണ്ടോട്ടിയെ ഭീതിയിലാക്കിയ തെരുവുനായയെ നാട്ടുകാര്‍ പിടികൂടി അധികൃതരെ ഏല്‍പ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേലങ്ങാടി ഹൈസ്‌കൂള്‍ ഭാഗം തയ്യില്‍, മൈലാടി ഭാഗങ്ങളില്‍ തെരുവുനായ പതിനാറോളം പേരെ ആക്രമിച്ചത്ഹൈസ്‌കൂള്‍ ഭാഗത്ത് ആടമ്ബുലാന്‍ മുജീബിന്റെ മൂന്ന് വയസ്സായ കുട്ടിയെ നായ കടിച്ചു. മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവിടെ തന്നെ കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് കടിയേറ്റു. തയ്യില്‍ ഭാഗത്ത് വീട്ടുപറമ്ബില്‍ നില്‍ക്കുകയായിരുന്നു സ്ത്രീയ്ക്ക് കടിയേറ്റു. ഇവരുടെ വസ്ത്രത്തില്‍ കടിയേറ്റതിനാല്‍ ശരീരത്തിലേക്ക് കടിയേറ്റിട്ടില്ല. തയ്യില്‍ മൈലാടി ഭാഗത്ത് വേറെയും തെരുവുനായ്ക്കള്‍ നാട്ടുകാരെ കടിച്ചിട്ടുണ്ട്. പിടികൂടിയ നായയെ 14 ദിവസം നിരീക്ഷണത്തില്‍ വെക്കാന്‍ നഗരസഭ അധികൃതരും ആരോഗ്യവകുപ്പും നാട്ടുകാരോട് നിര്‍ദ്ദേശിച്ചെങ്കിലും തങ്ങള്‍ക്കാവില്ലെന്ന് ഇവര്‍ അറിയിച്ചു. അവസാനം നഗരസഭാ അധികൃതര്‍ പ്രത്യേക കൂടുകൊണ്ടുവന്ന്നായ നിരീക്ഷണത്തില്‍ വെക്കാന്‍ കൊണ്ടുപോയി.
തെരുവുനായയുടെ ആക്രമണത്തില്‍ മുഖത്ത് കടിയേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. ആഴത്തിലുള്ള മുറിവായതിനാല്‍ മരുന്ന് വെച്ച് കെട്ടാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.