പത്തനംതിട്ട: ഉപജില്ലാ കായിക മേളയില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാര്‍ത്ഥി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു.പത്തനംതിട്ട അഴൂര്‍ പാട്ടത്തില്‍ വിഗ്‌നേഷ് മനു (15) ആണ് മരിച്ചത്. പ്രമാടം നേതാജി ഹയര്‍ സെക്കൻഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഗ്നേഷ് മനു.ചൊവ്വാഴ്ച ഉച്ചക്ക് കായിക മേള കഴിഞ്ഞ് വീട്ടിലെത്തിയ വിഗ്‌നേഷ് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ കോഴഞ്ചേരിയില്‍ വെച്ചായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ 10.30ന് നേതാജി ഹയര്‍ സെക്കൻഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം മൂന്നിന് വീട്ടുവളപ്പില്‍ സംസ്കരിക്കും.ജില്ല സ്റ്റേഡിയത്തില്‍ 3000 മീറ്റര്‍ ഓട്ട മത്സരത്തിന് ശേഷമാണ് വിഗ്നേഷ് വീട്ടിലെത്തിയത്. നേരത്തെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിഗ്നേഷിന്റെ സഹോദരി വൈഗ നേതാജി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.