മലപ്പുറം : കൂട്ടിലങ്ങാടിയില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ ചന്തക്കുന്നിലെ തറയില്‍ ഇസ്മായില്‍ റഷീദ ദമ്ബതികളുടെ മകന്‍ മുഹമ്മദ് സിയാന്‍ (14) ആണ് കൂട്ടിലങ്ങാടി മുല്ലപ്പള്ളി കസ്തൂരിപ്പാറ കടവില്‍ മുങ്ങി മരിച്ചത്. സ്‌കൂള്‍ അവധിയായതിനെ തുടര്‍ന്ന് മലപ്പുറത്തെ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു. ഒഴുക്കില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുങ്ങിയെടുത്ത് മലപ്പുറത്തും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.