കോഴിക്കോട്: വിദ്യാര്‍ഥിയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയങ്ങാടി പൂഴിയില്‍ റോഡ് അബ്ദുല്ലയുടെ മകന്‍ പി പി മുഹമ്മദ് അസൈനെയാണ് (15) മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച വൈകിട്ട് വീട്ടില്‍നിന്ന് സൈക്‌ളില്‍ കളിക്കാന്‍ പോകുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സമയം ശക്തമായ മഴയും ഇടിയും മിന്നലുമുണ്ടായിരുന്നതിനാല്‍ മിന്നലേറ്റ് തെറിച്ച് വീണതാകാമെന്ന് സംശയമുണ്ട്. പുതിയങ്ങാടി കുഞ്ഞിരാമന്‍ കംപോന്‍ഡര്‍ റോഡിന് സമീപം കണ്ടപ്പന്‍കണ്ടി ഇടവഴിയോട് ചേര്‍ന്നാണ് സംഭവം. വെള്ളത്തിലേക്ക് മുഖം കുത്തിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ബീച് ആശുപത്രി മോര്‍ചറിയില്‍. കാരപ്പറമ്ബ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ്.