കോട്ടക്കൽ:കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ സ്റ്റഡി സെൻറർ ആരംഭിക്കാനുള്ള ധാരണാപത്രം ഒപ്പുവെച്ചു. സ്റ്റഡി സെൻറർ ആരംഭിക്കാനുള്ള ധാരണ പത്രം കോട്ടക്കൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം .അബ്ദുൾ അസീസും കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ യുടെ സതേൺ റീജണൽ കൗൺസിൽ സെക്രട്ടറി സി എസ് ,മധുസൂദനൻ ഇ പി യും കോളേജ് മാനേജ്മെൻറ് കമ്മറ്റി അംഗങ്ങളുടെ സാനിധ്യത്തിൽ ഒപ്പുവെച്ചു.മലപ്പുറം ജില്ലയിൽ കമ്പനി സെക്രട്ടറി കോഴ്‌സ് ൻ്റെ ഏക പഠന കേന്ദ്രമാണ് കോട്ടക്കൽ ഫാറൂഖ് കോളേജിൽ ആരംഭിക്കാൻ പോകുന്നത്.
ചടങ്ങിൽ കോളേജ് മാനേജ്മെൻറ് കമ്മറ്റി അംഗങ്ങളായ പി, മൊയ്തീൻ കുട്ടി, ടി.ഇ. മരക്കാർ ഹാജി, ടി.മുഹമ്മദ് ഹനീഫ,
കമ്പനി പ്രതിനിധികളായ സി.എസ്.ശ്രീപ്രിയ, സി.എസ്.ജോർജ്ജ് മാത്യു സി.എസ്.ഫസ് ലു റഹ്മാൻ, പത്മരാജൻ,,അധ്യാപകരായ ഡോ.എ.കെ മുസ്തഫ, എം.ലബീബ്,, ടി.കെ. ഫഹീമ ,ടി.പി മുജീബ് എന്നിവരും പങ്കെടുത്തു