തിരുവനന്തപുരം: ജാപ്പനീസ് രുചികള്‍ അനുഭവിക്കാനും ജാപ്പനീസ് പാചകകല പരിചയപ്പെടാനും അവസരമൊരുക്കി യൗമീ, സുഷി ഫെസ്റ്റിവല്‍ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള യൗമീ ഔട്ട്‌ലെറ്റുകളില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ 25ന് സമാപിക്കും. സുഷി ഫെസ്റ്റിവല്‍ മെനുവില്‍ സസ്യാഹാരം മുതല്‍ സമൃദ്ധമായ സമുദ്രവിഭവങ്ങള്‍ വരെയുള്ള ആഗോള രുചികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബാംഗ്ലൂര്‍, പൂനെ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലുള്ള യൗമീയുടെ 22 ഔട്ട്‌ലെറ്റുകളിലും പൂനെയിലും മുംബൈയിലും സ്ഥിതി ചെയ്യുന്ന ഷിസുസന്‍ – 2 ഔട്ട്‌ലെറ്റുകളിലും സുഷി ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഭവങ്ങള്‍ ലഭിക്കും.