പാലോട്: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കുടവനാട് സ്വദേശി വിജയകുമാരന്‍ നായരെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത തൊളിക്കോട് മുതിയന്‍കാവ് ആറ്റരികത്ത് വീട്ടില്‍ സജിത് എന്ന കണ്ണനെ പാലോട് പൊലീസ് പിടികൂടി.ഇയാള്‍ ഇപ്പോള്‍ നന്ദിയോട് ആലംപാറ പാറമുകള്‍ വീട്ടിലാണ് താമസം.ആക്രമണത്തില്‍ വിജയകുമാറിനും ഭാര്യാ സഹോദരന്‍ ഷിബുവിനും ഗുരുതര പരിക്കേറ്റിരുന്നു. ചികില്‍സയിലാണിപ്പോഴും .ഇയാള്‍ ഗുണ്ട, മാഫിയ ബന്ധമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.