ബത്തേരിയെ വിറപ്പിച്ച മോഴയാനയെ വനം വകുപ്പിന്റെ ദൗത്യസംഘം മയക്കുവെടിവെച്ച്‌ പിടികൂടി

കല്‍പ്പറ്റ: ബത്തേരിയെ വിറപ്പിച്ച മോഴയാനയെ വനം വകുപ്പിന്റെ ദൗത്യസംഘം മയക്കുവെടിവെച്ച്‌ പിടികൂടി. ഈ രംഗത്തെ വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയയുടെയും സൗത്ത് വയനാട് ഡി.എഫ്.ഒ.എ. ഷജ്നയുടെയും നേതൃത്വത്തിലുള്ള ദൗത്യസംഘം ഇന്ന് രാവിലെയാണ് ആനയെ പിടികൂടിയത്. മുത്തങ്ങയില്‍ തയ്യാറാക്കിയ ആന പന്തിയിലേക്ക് ആനയെ മാറ്റും .തമിഴ് നാട് വനമേഖലയില്‍ 200 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ഈ മോഴയാന ബത്തേരി നഗരത്തിലെത്തി ഭീതി വിതച്ചത്. മുമ്പ് രണ്ടാളെ ആക്രമിച്ച്‌ കൊന്നിട്ടുള്ളതിനാല്‍ ആന നഗരത്തിലിറങ്ങിയതോടെ നാടാകെ ആശങ്കയിലായിരുന്നു .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − three =