വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മൂന്നാംഘട്ടം ജൂണ്‍ ഒന്നു മുതൽ

തിരുവനന്തപുരം : വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ക്യാമ്ബയിനിന്റെ മൂന്നാംഘട്ടം ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കും.എല്ലായിടത്തും പ്രത്യേകം പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും ചേര്‍ന്ന് തയ്യാറാക്കിയ ‘തെളിമാനം വരയ്ക്കുന്നവര്‍’ കൈപുസ്തകം പ്രയോജനപ്പെടുത്താം. സ്കൂള്‍തല ജനജാഗ്രതാ സമിതി തനത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.
എക്സൈസും പൊലീസും സ്കൂള്‍ പരിസരത്തെ കടകളും മറ്റും പരിശോധിച്ച്‌ ലഹരി വസ്തുക്കളില്ലെന്ന് ഉറപ്പാക്കണം. ജില്ലാതല ജനജാഗ്രതാ സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.സ്കൂള്‍ തുറക്കുന്നതിനുമുമ്പ് വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച്‌ ഇരുപത്തെട്ടിനകം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. റെയില്‍ ക്രോസിന് സമീപം കുട്ടികള്‍ക്ക് ട്രാക്ക് മുറിച്ചു കടക്കാൻ സംവിധാനം ഒരുക്കണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − 14 =