വയനാട് കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. പുലര്‍ച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തിലാണ് കടുവ വീണ്ടും എത്തിയത്.രാത്രി ഒന്‍പത് മണിയോട് കൂടിയാണ് കടുവയെത്തിയത്.
പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. കടുവയുള്ളിടത്ത് പശുവിന്റെ ജഡവുമായി കൂട് സ്ഥാപിച്ചു. ആ കൂട്ടിലാണ് കടുവ കുടിങ്ങിയത്. വയനാട് തോല്‍പെട്ടി 17 എന്ന വനംവകുപ്പിന്റെ ഡാറ്റബേസില്‍ ഉള്‍പ്പെട്ട കടുവയാണ് കൂട്ടിലായിരിക്കുന്നത്.