തിരുവമ്പാടിയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.മുത്തപ്പൻ പുഴക്ക് സമീപം മൈനാം വളവ് റോഡിലാണ് പുലിയെ കണ്ടത്. പുലിയുടെ ശരീരത്തില്‍ മുള്ളൻ പന്നിയുടെ മുള്ള് തറച്ചതായി കാണുന്നുണ്ട്. മുള്ളൻ പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകുമെന്ന് കരുതുന്നു. പുലിക്ക് ഏകദേശം രണ്ടരവയസ് പ്രായം കണക്കാക്കുന്നു.കഴിഞ്ഞ ഒരുമാസം മുൻപ് ഈ പ്രദേശത്ത് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇത്, പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകുമെന്ന് ഫോറസ്റ്റ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.