കുമളി: മരക്കൊമ്പ് തലയില്‍ വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അതിദാരുണമായി മരിച്ചു. തേനി ജില്ലയിലെ കമ്പത്തിനു സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരക്കൊമ്പ് തലയില്‍വീണു മരിച്ചത്. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വെള്ളച്ചാട്ടത്തില്‍ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണു മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്. തലയ്ക്കു സാരമായിപരുക്കേറ്റ കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു.