കനത്ത മഴയില്‍ ആഴത്തിലുള്ള വെള്ളക്കെട്ടില്‍ വീണ് കുഞ്ഞുസഹോദരങ്ങള്‍ മരിച്ചു. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടല്‍ ജീവനക്കാരന് വടക്കൊരു അബ്ദുല്‍ ജലീലിന്റെയും (മുട്ടായി) നാജിറയുടെയും രണ്ടു മക്കളെയും കവര്‍ന്നെടുത്ത ഞെട്ടലില്‍ ആണ് കോരങ്ങാട്.വെള്ളക്കെട്ടില്‍ വീണ് മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിര്‍ (7) എന്നീ സഹോദരങ്ങളാണ് മരിച്ചത്..
ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മുഹമ്മദ് ഹാദിയെയും മുഹമ്മദ് ആഷിറിനെയും കാണാതായത്. വീടിന് സമീപത്ത് ട്യൂഷന് പോയ സഹോദരങ്ങള്‍ എത്തിയില്ലെന്ന് ട്യുഷന് ടീച്ചര്‍ അറിയിച്ചതോടെ നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് പാറയ്ക്ക് സമീപത്തായുള്ള വെള്ളകെട്ടിന് അടുത്തായി കുട്ടികളുടെ ബാഗും ചെരുപ്പും കണ്ടെത്തുന്നത്. തുടര്‍ന്നാണ് വെളളക്കെട്ടില്‍ നിന്നും കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവന് രക്ഷിക്കാനായില്ല.