തിരുവനന്തപുരം: വനിതാ പോലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. വെങ്ങാനൂര്‍ സ്വദേശി അശ്വതി (29) ആണ് പിടിയിലായത്.കോട്ടുകാല്‍ സ്വദേശിനിയുടെ പരാതിയിലാണ് യുവതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം നല്‍കിയും ലോണ്‍ ഏര്‍പ്പാട് ചെയ്യാം എന്നും വാഗ്ദാനം ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ പല തവണകളായി ഗൂഗിള്‍ പേ വഴി 1,60,000 രൂപയാണ് തട്ടിയെടുത്തത്
തട്ടിപ്പ് നടത്താനായി ഏഴ് ലക്ഷം രൂപയുടെ ലോണ്‍ പാസ്സായെന്ന് കാണിച്ച് അനുപമയെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ചെക്ക് ബാങ്കില്‍ കാണിച്ചപ്പോഴാണ് അശ്വതി നല്‍കിയത് വണ്ടിച്ചെക്കെന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് അനുപമ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന അശ്വതി വിഴിഞ്ഞം സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ആണെന്നും ഭര്‍ത്താവ് പൊലീസ് ഡ്രൈവര്‍ ആണെന്നു പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു പോലീസ് ആണെന്ന് വിശ്വസിപ്പിക്കാനായി സ്‌കൂളിലെ എസ്.പി.സി പരിശീലനത്തിനിടെ പോലീസുകാര്‍ക്കൊപ്പം എടുത്ത ഫോട്ടോകള്‍ ഇവര്‍ ഇരകളെ കാണിക്കുമായിരുന്നു. എന്നാല്‍ കുറച്ച് പേരോട് സീരിയല്‍ നടിയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. അശ്വതിക്കെതിരെ ആള്‍ മാറാട്ടത്തിനും വഞ്ചനാ കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്.