മലപ്പുറം: ഭര്‍തൃവീടിനു മുകളിലെ ടെറസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ഞായറാഴ്ച രാവിലെയാണ് ചെറുവട്ടൂര്‍ നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളില്‍ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ വാഴക്കാടാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് ഡോഗ്് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.നജ്മുന്നീസ മരിച്ച വിവരം ഭര്‍ത്താവ് മൊയ്തീനാണ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ കുടുംബം ദുരൂഹത ആരോപിക്കുന്നത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ.