യുവതിയെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു

നേമം: വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന 34കാരിയായ യുവതിയെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സ്പോർട്സ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി. വാരിയെല്ലുകൾ, കാൽ, വയർ എന്നിവയ്ക്ക് ഗുരുതരമായ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതിതീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിനോടകം ശാസ്ത്രക്രിയയിൽ പ്ലീഹ നീക്കം ചെയ്തു. കൂടെയുണ്ടായിരുന്ന ഇളയകുട്ടി മുടിനാരിഴക്ക് രക്ഷപ്പെട്ടു. നാലുകുട്ടികൾ അടങ്ങുന്ന, സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന കുടുംബത്തിൻ്റെ ആശ്രയമാണീ യുവതി. ഇന്നലെ രാത്രി 9.30 നാണു സംഭവം. നേമത്ത് വാടകക്ക് താമസിക്കുന്ന ഡ്രൈവറായ രഞ്ജിത്തിൻ്റെ ഭാര്യയായ ബബിതക്കാണ് അപകടം സംഭവിച്ചത്. നേമം പോലീസ് അന്വേഷണം ആരംഭിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine + 20 =