തിരുവനന്തപുരം :ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഏവരും മാതൃക ആക്കേണ്ടതാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ആറ്റുകാൽ ക്ഷേത്രത്തിൽ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം കല്യാണം, ചികിത്സ, എന്നിവക്കു കൊടുക്കുന്നു. ഇതാണ് മാതൃക എന്ന് മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ ക്ഷേത്രങ്ങളും ഇത്തരം പ്രവർത്തികൾ മാതൃക ആക്കേണ്ടതുണ്ട്. പല അമ്പലങ്ങളിലും കിട്ടുന്ന പണം പലയിടത്തും കുന്നു കൂടി കിടക്കുകയാണ്. പല ക്ഷേത്രങ്ങളും ഇത്തരം പ്രവർത്തികൾ ചെയ്യാതെ ആ പണം വസ്തുക്കൾ വാങ്ങി കൂട്ടി ക്ഷേത്രത്തിന് ഡമ്പു കാണിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവർ ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ചെയ്യുന്ന ഇത്തരം നല്ല പ്രവർത്തികൾ കൂടി ചെയ്യണം എന്ന് ഓർമിപ്പിച്ചു. ചികിത്സാ ധനസഹായത്തിന്റെ ഒന്നാം ഘട്ട വിതരണം നടന്നു അതിന്റെ ഉദ്ഘാടനവും, ചികിത്സാ ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. കാൻസർ സെന്ററിൽ ചികിത്സയിൽ ഉള്ള 101പേർക്ക് 15,15,000രൂപയും, ചിത്ര മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിൽ ഉള്ള 51പേർക്ക് 5,10,000രൂപയും ചേർത്ത് 20,25,000രൂപയുടെ ചികിത്സ സഹായം വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാലിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്വാഗതം ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ ആശംസിച്ചു. ഉദ്ഘാടനം, ചികിത്സാ ധനസഹായ വിതരണവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സാമൂഹ്യ ക്ഷേമ കമ്മിറ്റി കൺവീനർ ജെ. രാജലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചു ആറ്റുകാൽ കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ നായർ, ആർ സി സി ഡയറക്ടർ ഡോക്ടർ രേഖ എ നായർ, ചിത്ര മെഡിക്കൽ സെന്റർ ന്യൂറോ സെർജറി വിഭാഗം മേധാവി ഡോക്ടർ ഈശ്വർ എഛ് വി, ട്രസ്റ്റ് ട്രഷറർ എ. ഗീതകുമാരി, വൈസ് പ്രസിഡന്റ് പി കെ കൃഷ്ണൻ നായർ, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എ എസ് അനുമോദ് എന്നിവർ സംസാരിച്ചു. ആറ്റുകാൽ ട്രസ്റ്റ് സെക്രട്ടറി കെ. ശരത് കുമാർ കൃതജ്ഞത അർപ്പിച്ചു.