നെടുമങ്ങാട്: കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സണ്‍ഷെയ്ഡില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. നെടുമങ്ങാട് വാണ്ട ചാരുവള്ളിക്കോണം വീട്ടില്‍ അരുണ്‍ കുമാര്‍ (37) ആണ് മരിച്ചത്.കരിപ്പൂരു ക്ഷേത്രത്തിന് സമീപം നിര്‍മിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് വീണത്. തിങ്കളാഴ്ച വൈകീട്ട് 4മണിയോടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ അരുണ്‍ കുമാറിനെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.പരേതരായ ശ്രീധരന്‍ -ലീലമണി ദമ്ബതികളുടെ മകനാണ്. അവിവാഹിതനാണ്.