കട്ടിപ്പാറ ചമലില്‍ ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുന്നിപ്പള്ളി റെജി ( 50) ആണ് മരണപ്പെട്ടത്.ചമലിന് സമീപം വെണ്ടേക്കുംചാല്‍ റൂബി ക്രഷറിനു സമീപം മലയില്‍ പുത്തന്‍പുരയില്‍ ദേവസ്യയുടെ കൃഷിയിടത്തില്‍ തെങ്ങില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റെജിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.