അഞ്ചാലുംമൂട്: കൊല്ലം ബൈപ്പാസ് ടോള്‍ ബൂത്തിലെത്തിയ യുവാവിനെയും സഹോദരിയെയും ജീവനക്കാര്‍ ആക്രമിച്ചതായി പരാതി.കഴിഞ്ഞ ദിവസം രാത്രി 8.45നായിരുന്നു സംഭവം. ഫാസ്റ്റാഗുള്ള വാഹനങ്ങള്‍ വളരെ കൂടുതല്‍ സമയമെടുക്കുന്നെന്നും 10 വാഹനങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ ടോള്‍ പിരിക്കാതെ കടത്തിവിടണമെന്നുമുള്ള ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടിയതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
തങ്ങളെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘമാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊതുപ്രവര്ത്തകന് റഹ്മാനിയ കോട്ടജില്‍ ഫാസില്‍ റഹ്മാന് ആണ് അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, ടോള്‍ പ്ലാസ ജീവനക്കാരിയെ അസഭ്യം പറയുകയും കൈയില്‍ കയറി പിടിച്ചതിനെയും ചെയ്തതിനെ തുടര്‍ന്നാണ് അക്രമം ഉണ്ടായതെന്നാണ് ജീവനക്കാര്‍ പറയുന്നത്.