വിവാഹം കഴിക്കാൻ വീടുകാർ സമ്മതിക്കാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് ചെന്നൈയിലാണ് സംഭവം. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശിയായ 23 കാരൻ മദൻകുമാറാണ് ആത്മഹത്യ ചെയ്തത്.മദ്യലഹരിയിലെത്തിയ മദൻകുമാർ അച്ഛന്റെ മുന്നില്‍ വെച്ച് തന്നെ വിഷം കഴിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു.പത്താം ക്ലാസില്‍ പഠനം നിർത്തിയ ഇയാള്‍ പിന്നീട് കൃഷിപ്പണി ചെയ്ത ജീവിക്കുകയായിരുന്നു. തനിക്ക് ഉടൻ വിവാഹം വേണമെന്ന് കുറച്ചു നാളുകളായി ഇയാള്‍ വീട്ടുകാരോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാർ സമ്മതിച്ചില്ല. ആവശ്യം ആവർത്തിച്ചപ്പോള്‍ ഇയാള്‍ക്ക് വിവാഹ പ്രായമായിട്ടില്ലെന്നും കുറച്ചുവർഷം കൂടി കാത്തിരിക്കാനും ആവശ്യപ്പെട്ടു.ഇതേതുടർന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ വീട്ടിലെത്തിയ മദൻകുമാർ ഇതേ വിഷയം സംസാരിച്ച് അച്ഛനുമായി വീണ്ടും വഴക്കുണ്ടായി. തുടർന്നാണ് ഇയാള്‍ വീട്ടുകാരുടെ മുന്നില്‍വെച്ച് വിഷം കഴിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തത്.