വർക്കല : വീടുകയറി ആക്രമിച്ച സംഘത്തിലെ ഒന്നാം പ്രതിയായ യുവാവ് അറസ്റ്റില്‍. വര്‍ക്കല രാമന്തളി ബിസ്മിയ മന്‍സിലില്‍ അര്‍ഷാദ് (45) ആണ് അറസ്റ്റിലായത്.അര്‍ഷാദിന്‍റെ ബന്ധുവായ പെണ്‍കുട്ടിക്ക് നല്‍കിയ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് അര്‍ഷാദും ഒമ്ബതംഗ സംഘവും തന്നെയും മക്കളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചതെന്ന് ഹരിഹരപുരം നന്ദനത്തില്‍ ശാലിനി െപാലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ശാലിനിയുടെ മൂത്ത മകന്‍ നന്ദു മതംമാറി വിവാഹം കഴിക്കാത്തതിലുള്ള വൈരാഗ്യം മൂലമാണ് വീടുകയറി ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതെന്നും പരാതിയിലുണ്ട്. ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ആക്രമണം.