തിരുവനന്തപുരം : പാലോട് ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പരിക്കേറ്റ ഭാര്യ മാതാവ് എസ്ത (60)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആത്മഹത്യക്ക് ശ്രമിച്ച വെള്ളനാട് സ്വദേശി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍
എടുത്തു.പാലോട്കരിമന്കോട് ലക്ഷം വീട് കോളനിയില്‍ കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് സംഭവം. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന പ്രകൃതമാണ് ഷിബുവിനെന്ന് പൊലീസ് പറയുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിബുവിന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടയാനെത്തിയ ഭാര്യ മാതാവിന്റെ തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ വാടക വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച ഷിബുവിനെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് രക്ഷിക്കുകയായിരുന്നു.