മലപ്പുറം: കാലില്‍ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തി. തിരുനാവായയില്‍ കണ്ടെത്തിയ തമിഴ് സംസാരിക്കുന്ന യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.യുവാവിന്റെ കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.മലപ്പുറം തിരൂരില്‍ രാവിലെ ഏഴ് മണിയോടെ തിരുനാവായ – എടക്കുളം റോഡില്‍ നാട്ടുകാരാണ് യുവാവിനെ ആദ്യം കണ്ടത്. ടീ ഷര്‍ട്ടും പാന്റും ധരിച്ച യുവാവിന്റെ രണ്ട് കാലുകളിലും ചങ്ങലകളുണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അവശനായിരുന്നു യുവാവ്. തുടര്‍ന്ന്, ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസ് എത്തിയാണ് യുവാവിന് ഭക്ഷണം നല്‍കിയത്. മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. തമിഴ് സംസാരിക്കുന്ന യുവാവ് തിരൂരില്‍ എങ്ങനെ എത്തിപ്പെട്ടു എന്നതിക്കുറിച്ചും കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല. പഴനിയെന്ന് പേര് പറയുന്ന യുവാവ് മറ്റ് കാര്യങ്ങളൊന്നും പറയുന്നില്ല.