കണ്ണൂര്‍ : പിതാവിന്‍റെ വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. തളിപ്പറമ്പിലെ ഒരു വസ്ത്രാലയത്തിലെ ജീവനക്കാരനായ കോരന്‍പീടികയിലെ ഷിയാസി(19) നാണ് വെട്ടേറ്റത്.പിതാവ് അബ്ദുള്‍നാസര്‍ മുഹമ്മദ്(51) ആണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഷിയാസിനെ ഉടന്‍തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ഷിയാസിന്‍റെ കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ നിരവധി വെട്ടേറ്റിട്ടുണ്ട്. പിതാവും മകനും തമ്മില്‍ ഒരാഴ്ച മുന്പ് നടന്ന വഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുലര്‍ച്ചെ വൈദ്യുതി നിലച്ചതോടെ മുറിയില്‍നിന്നുംപുറത്തിറങ്ങിയപ്പോഴാണ് ഷിയാസിന് വെട്ടേറ്റത്. പെട്ടെന്ന് മുറിയില്‍ കയറി കതകടച്ചെങ്കിലും വാതില്‍ തകര്‍ത്ത് അകത്തു കടന്ന് അബ്ദുല്‍ നാസര്‍ മുഹമ്മദ് വീണ്ടും മകനെ വെട്ടുകയായിരുന്നു.