കാസർകോഡ്:ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖി (32) നെയാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദിഖിനെ ഉച്ചയ്ക്ക് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയവര്‍ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ എത്തിച്ച് മുങ്ങിയതായാണ് പൊലീസിന്റെ സംശയം.വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.സിദ്ദിഖിന്റെ മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തില്‍ പരിക്കുകളുണ്ട്.