ത്യശൂര്‍: ആമ്പല്ലൂരില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. ചെങ്ങാലൂര്‍ സ്‌നേഹപുരം വടക്കൂടന്‍ ചന്ദ്രശേഖരന്റെ മകന്‍ രാജേഷാണ് (തമ്പി-43) മരിച്ചത്.മുത്രത്തിക്കരയിലെ മണ്ണെടുത്ത കുഴിയില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി വീണതാകാമെന്നാണ് നിഗമനം.വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍നിന്ന് പോയത്. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ബൈക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയാണ്.