ചേര്‍ത്തല: വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ കാത്തുനിന്ന സഹോദരന്റെ മുന്നില്‍ യുവതി കാറിടിച്ച് മരിച്ചു. കോട്ടയം മുത്തോലി സുമേഷ് ഭവനില്‍ ജിത്തു മോഹന്റെ ഭാര്യ തൃഷ്ണയാണ് (31) മരിച്ചത്. ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് തൃഷ്ണയെ കാറിടിച്ചത്. കൊച്ചി അമൃത ആശുപത്രിയിലെ ജീവനക്കാരിയായ തൃഷ്ണ, ജോലി കഴിഞ്ഞ് ഞായറാഴ്ച രാത്രി ഒന്‍പതരയോടെ കടക്കരപ്പള്ളി തൈക്കലിലെ സ്വന്തം വീട്ടിലേക്കു പോകാന്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു മുന്നില്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് കാറിടിച്ചത്.തൃഷ്ണയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്‍ ബ്രൈറ്റ്മോന്‍ ബൈക്കുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഗുരുതര പരുക്കേറ്റ തൃഷ്ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
.