മുംബൈ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് യുവതിയെ കാമുകന് കഴുത്തറത്ത് കൊന്നു.മുംബൈയിലാണ് സംഭവം.മനീഷ ജയ്സ്വാര്‍(27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ കാമുകന് അഖിലേഷ് പ്യാരേലാല്‍ ഗൗതമി(24)നെ പോലീസ് അറസ്റ്റ് ചെയ്തു.അഖിലേഷും മനീഷയും ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മനീഷയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അഖിലേഷ് സംശയിച്ചു.കഴിഞ്ഞ ദിവസം ഇതിനെ ചൊല്ലി ഇരുവരും വഴക്കുണ്ടായി. തുടര്‍ന്ന് അഖിലേഷ് മനീഷയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലയിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു.ഉടന്‍ തന്നെ മനീഷയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.