കല്‍പ്പറ്റ: ബസില്‍ കടത്തുകയായിരുന്ന 113.57 ഗ്രാം എംഡിഎംഎ പിടികൂടി സംഭവത്തില്‍ കൂട്ടുപ്രതിയെയും മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാവിലെയാണ് തമിഴ്നാട് കോണ്‍ട്രാക്‌ട് കാരിയർ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂർ കാടാച്ചിറ വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈറി(24)ല്‍ നിന്ന് എം.ഡി.എം.എ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റൊരാള്‍ക്ക് നല്‍കാനായി മയക്കുമരുന്ന് കൊണ്ടുപോകുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ സുഹൈർ വഴി തന്നെ കൂട്ടുപ്രതിയെയും പിടികൂടാനുള്ള പ്ലാൻ പൊലീസ് ഉണ്ടാക്കിയതോടെയാണ് കോഴിക്കോട് പൂളക്കൂല്‍ പള്ളിയത്ത് നൊച്ചാട്ട് വീട്ടില്‍ എൻ.എ ഉബൈദ്(29) പിടിയിലായത്.