ചാരുംമൂട് : അയല്‍വാസിയുടെ വീടിനുള്ളില്‍ യുവാവിനെ പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. നൂറനാട് പുലിമേല്‍ കൂമ്ബളൂര്‍ വീട്ടില്‍ പരേതനായ രവീന്ദ്രന്റെ മകന്‍ ജിതേഷ് (38) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയായുള്ള പുലിമേല്‍ ശിവശൈലത്തില്‍ രാമചന്ദ്രന്‍ നായരുടെ ഇരുനില വീടിന്റെ താഴത്തെ നിലയില്‍ പൂമുഖത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രന്‍ നായര്‍ക്കും (76 ) മകള്‍ ആശയ്ക്കും (46) പൊള്ളലേറ്റിരുന്നു. ആശ ഇടപ്പോണുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വീടിനുള്ളില്‍ തീ ആളിപ്പടര്‍ന്നിരുന്നു. രണ്ടു നിലകളിലെയും ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറിയ നിലയിലാണ്.മൃതദേഹം കിടന്നിരുന്ന പൂമുഖത്ത് ടൈലുകള്‍ പൊട്ടിയിളകിയിട്ടുണ്ട്. പെട്രോള്‍ ഉപയോഗിച്ച് ജിതേഷ് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.