ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളാത്തുരുത്തി സ്വദേശി അജ്മല്‍ ഷാജി ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുഖത്തും തലയിലും മുറിവുണ്ട്.
ഉച്ചയ്ക്ക് 1.30 ന് ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് സമീപം സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിന്നില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
വിവാഹത്തില്‍ പങ്കെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് അജ്‍മല്‍ ഷാജി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു.