കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു. അപ്രതീക്ഷിതമായി എത്തിയ മലവെള്ളത്തില്‍ കുടുങ്ങിയ യുവാക്കളെ ഹോംഗാര്‍ഡും പവര്‍ ഹൗസിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നാരങ്ങാത്തോട് പതങ്കയത്ത് പുഴയില്‍ കുളിക്കുകയായിരുന്ന മലപ്പുറം സ്വദേശികളായ യുവാക്കളാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.വെള്ളം കുതിച്ചെത്തിയതിനെ തുടര്‍ന്ന് പാറയ്ക്കു മുകളില്‍ കയറിനിന്ന ഇവരെ ഹോംഗാര്‍ഡും മിനാര്‍ പവര്‍ ഹൗസിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കരയ്ക്കെത്തിക്കുകയായിരുന്നു. പാറയില്‍ കയറിനിന്ന ഇവരെ കയറിട്ടുകൊടുത്താണ് രക്ഷപ്പെടുത്തിയത്. വനത്തിനകത്ത് വലിയ തോതില്‍ മഴ പെയ്തതോടെയാണ് വെള്ളം കുത്തിയൊഴുകിയത്.മലപ്പുറം താനൂര്‍ സ്വദേശികളായ രണ്ടുപേരാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. നിരവധി അപകട മരണങ്ങളുണ്ടായിട്ടുള്ള സ്ഥലമാണ് പതങ്കയം. ഇവിടെ കുളിക്കാൻ വരുന്നതിനെതിരേ പൊലീസും നാട്ടുകാരും പലതവണ താക്കീതു ചെയ്തതാണ്.