ഹരിയാന : ഹരിയാനയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ മോഷണം. സംഭാവനപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത് 5,000 രൂപ കവര്‍ന്നു. മോഷണത്തിന് മുമ്ബ് മോഷ്ടാവ് ഹനുമാന്‍ ചാലിസ ചൊല്ലുകയും, 10 രൂപ സംഭാവന നല്‍കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.രേവാരി ജില്ലയിലുള്ള ധരുഹേര ടൗണിലെ ഒരു ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം. മോഷണവിവരം ആദ്യം അറിയുന്നത് പൂജാരിയാണ്. സംഭാവനപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത നിലയില്‍ കിടക്കുന്നത് കണ്ട പൂജാരി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് ഭക്തനായ മോഷ്ടാവിനെ തിരിച്ചറിയുന്നത്.ഹനുമാന്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കള്ളന്‍ നടന്നടുക്കുന്നത് വീഡിയോയില്‍ കാണാം. ഭക്തര്‍ പ്രാര്‍ത്ഥിക്കുമ്ബോള്‍, മോഷ്ടാവ് 10 മിനിറ്റോളം ഇരുന്ന് ഹനുമാന്‍ ചാലിസ പാരായണം നടത്തുന്നുണ്ട്. പിന്നീട് ദേവന്റെ കാല്‍ക്കല്‍ 10 രൂപ സമര്‍പ്പിക്കുന്നു. ശ്രീകോവിലില്‍ പരിസരത്ത് ആരുമില്ലാത്ത സമയംനോക്കി സംഭാവനപ്പെട്ടി കുത്തിത്തുറന്ന കള്ളന്‍ 5000 രൂപയുമായി രക്ഷപ്പെടുന്നതും വിഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.