ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയ്ക്ക് സമീപമുള്ള ക്ഷേത്രത്തിലും ഒൻപത് വ്യാപാര സ്ഥാപനങ്ങളിലും മോഷണം. കരുവാറ്റ വഴിയമ്ബലം ജംഗ്ഷന് സമീപം ശനിയാഴ്ച രാത്രിയിലാണ് സംഭവം.മെഡിക്കല്‍ ഷോപ്പ്, ചിപ്സ് കട, രണ്ട് ബേക്കറികള്‍, റേഷൻ കട, പലചരക്ക് കട, ഹോട്ടല്‍, ചെരുപ്പ് കട, ബാർബർ ഷോപ്പ്, വലിയ മൂഴങ്കല്‍ ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ക്ഷേത്രത്തിന്‍റെ തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന കാണിയ്ക്ക വഞ്ചിയുടെ പൂട്ട് പൊളിച്ച് പണം അപഹരിച്ചു. ചില കടകളിലെ ഷട്ടറുകളുടെ താഴ് പൊളിച്ചാണ് മോഷണം നടത്തിയത്.കടകളില്‍ നിന്നും പണവും മറ്റ് സാധനങ്ങളും അപഹരിച്ചിട്ടുണ്ട്.