കോന്നി : വട്ടക്കാവില്‍ രണ്ട് വീടുകളില്‍ മോഷണം. 2,02,500 രൂപ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചയുമാണ് മോഷണം നടന്നത്.വട്ടക്കാവ് സഫിയ മൻസിലില്‍ നിയാസിന്റെ വീടിന്റെ അടുക്കള കതക് തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ മുറിക്കുള്ളില്‍ മേശ വലിപ്പില്‍ നിന്ന് രണ്ട് ലക്ഷം രൂപ അപഹരിക്കുകയായിരുന്നു. ചിട്ടിനടത്തിപ്പ്, പള്ളി, മത്സ്യവ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട പണമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.മേശയുടെ താക്കോല്‍ എടുത്ത് വലിപ്പ് തുറന്ന് പണം അടങ്ങിയ ബാഗുകള്‍ എടുത്ത കള്ളൻ പണം എടുത്ത ശേഷം ബാഗുകള്‍ അടുക്കള ഭാഗത്ത് ഉപേക്ഷിച്ചിരുന്നു. രാവിലെ വീട്ടുകാർ ഉണർന്നപ്പോള്‍ മുറി അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ടു നടത്തിയ പരിശോധനയില്‍ ആണ് വിവരം അറിയുന്നത്.