അരൂര്‍ : നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷ്ടിക്കുന്ന പള്ളിപ്പുറം കറുകവിളി വീട്ടില്‍ സന്തോഷിനെ (53) അരൂര്‍ എസ്.ഐ ഹെറാള്‍ഡ് ജോര്‍ജും സംഘവും അറസ്റ്റ് ചെയ്തു.രണ്ടു ബാറ്ററി കണ്ടെടുത്തു.
ചന്തിരൂരിലെ ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ മുന്നില്‍ നിര്‍ത്തിയിട്ട കോണ്‍ക്രീറ്റ് മിക്സര്‍ വാഹനത്തില്‍നിന്നാണ് ബാറ്ററി മോഷ്ടിച്ചത്.സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.