(അജിത് കുമാർ. ഡി )
തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ നിന്നും തലസ്ഥാനത്തേക്ക് ദിനം പ്രതിഎത്തിക്കൊണ്ടിരിക്കുന്ന കട്ട് ഫ്ലവർ എന്ന പേരിൽ വരുന്ന അലങ്കാരപുഷ്പങ്ങളേയുംഅതിനോട് അനുബന്ധിച്ചുള്ള ലഗേജുകളെയും പരിശോധിക്കാൻ സംവിധാനം ഇല്ല എന്നുള്ളത് ഏറെ ഗൗരവം അർഹിക്കുന്ന വസ്തു തകളിൽ ഒന്ന് മാത്രം ആണ്. തലസ്ഥാനത്തേക്ക് ദിനം പ്രതിലക്ഷ ക്കണക്കിന് രൂപയുടെ അലങ്കാര പുഷ്പങ്ങൾ ആണ് സ്വകാര്യ ബസ്സുകളിലും, മറ്റു വാഹനങ്ങളിലും എത്തുന്നത്. മൈസൂർ, ബാംഗ്ലൂർ, കർണാടക, മദ്രാസ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഇവ സാധാരണ ആയിവെളുപ്പാൻ കാലങ്ങളിൽ എത്തുന്നത്. ഇവയും, അതിനോട് അനുബന്ധിച്ച ലഗേജുകളും പരിശോധിക്കാൻ പോലീസ്, നർകോട്ടിക്, എക് സൈസ് വിഭാഗങ്ങൾ ശ്രമിക്കാറില്ല, സംസ്ഥാന ത്തൊട്ടാകെ ലഹരി കടത്തു വർധിച്ചുവരുന്നസാഹചര്യം ഇന്നുണ്ട്. ഈ അവസരത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഇത്തരം മേഖലകളിൽ കൂടി പരിശോധന സംവിധാനം ഉണ്ടാക്കണം എന്നുള്ള ആവശ്യത്തിനു പ്രസക്തി ഏറുകയാണ്.
സെയിൽടാക്സ് വെട്ടിക്കുന്ന മറ്റു ഉൽപ്പന്നങ്ങളും ഇങ്ങനെ വരുന്നുണ്ട്. ഉത്സവ സീസൺ ആയതോടെ പടക്കങ്ങളും കരിമരുന്നും എത്തുന്നതിന് സാധ്യത ഏറി